യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അതിരൂക്ഷമായ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ പതിനാറിലധികം പേർക്ക് പരിക്കേറ്റു.
മണിക്കൂറുകളോളം നീണ്ടുനിന്ന പ്രത്യാക്രമണത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരമധ്യത്തിലെ പ്രീമിയർ പാലസ്, സിറ്റിഹോട്ടൽ റെസിഡൻസ് എന്നീ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ ഡ്രോൺ പതിച്ചതിനെത്തുടർന്ന് ശക്തമായ തീപിടുത്തമുണ്ടായി.
ഷെവ്ചെങ്കോ ബോളിവാർഡിലുള്ള ഹോട്ടലിന്റെ മേൽക്കൂരയും മുകൾഭാഗവും പൂർണമായും അഗ്നിക്കിരയായി. കൂടാതെ, ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ആറ് നിലകൾ പൂർണമായും തകർന്നുവീണു.
കീവിലെ 10 ഡിസ്ട്രിക്റ്റുകളെയും ബാധിച്ച ഈ ആക്രമണത്തിൽ നിരവധി പാർപ്പിട സമുച്ചയങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
നഗരത്തിന് നേരെ വന്ന ഭൂരിഭാഗം ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കാൻ സാധിച്ചുവെന്നും, എന്നാൽ അവയുടെ അവശിഷ്ടങ്ങൾ പതിച്ചതാണ് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. നിലവിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വ്യോമാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ അഭയം പ്രാപിച്ചു. വലിയൊരു ആക്രമണം മുന്നിൽക്കണ്ട
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തന്റെ അയർലൻഡ് സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ച് രാജ്യത്തേക്ക് മടങ്ങിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

