ദില്ലി: യൂസർനെയിം ഫീച്ചർ സംബന്ധിച്ച ഉയർന്നുവന്ന സുരക്ഷാ ആശങ്കകൾക്ക് മറുപടിയുമായി വാട്സാപ്പ് രംഗത്ത്. നിലവിൽ ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ പോലും നടപ്പിലാക്കിയിട്ടില്ലെന്നും, ഫീച്ചർ തിടുക്കപ്പെട്ട് ഉപയോക്താക്കളിലേക്ക് എത്തിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കമ്പനി നൽകുന്ന പ്രധാന വിവരങ്ങൾ ഇവയാണ്:
ഫോൺ നമ്പർ നിർബന്ധം
ഫോൺ നമ്പറില്ലാതെ വാട്സാപ്പ് അക്കൗണ്ട് സൃഷ്ടിക്കാൻ നിലവിൽ സാധിക്കില്ല. ആൾമാറാട്ടം ഉൾപ്പെടെയുള്ള ദുരുപയോഗങ്ങൾ തടയാൻ കർശനമായ സുരക്ഷാ മുൻകരുതലുകളാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.
മെസേജിംഗ് സുരക്ഷ
കൃത്യമായ യൂസർനെയിം അറിയാതെ മറ്റൊരാൾക്ക് സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. യൂസർനെയിം സെർച്ച് ചെയ്തുകൊണ്ട് നിശ്ചിത അക്കൗണ്ടുകൾക്ക് മാത്രമേ മെസേജ് അയക്കാൻ കഴിയൂ.
യൂസർനെയിം ഉപയോഗിച്ച് ഒരാൾ മറ്റൊരാൾക്ക് സന്ദേശം അയക്കുകയാണെങ്കിൽ, അത് സ്വീകരിക്കുന്ന ഉപയോക്താവിന് വാട്സാപ്പ് പ്രത്യേകം മുന്നറിയിപ്പ് നൽകും. യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട
സുരക്ഷാ ആശങ്കകളിൽ വിശദമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഇന്നലെ മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് കേന്ദ്ര നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

