മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി നടി ഉഷ ഹസീന. സംഘടനയ്ക്കുള്ളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന അജണ്ടകളും സാമ്പത്തിക ഇടപാടുകളും അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.
സംഘടനയുടെ പ്രവർത്തനങ്ങളെ സേവനമെന്നതിലുപരി പലരും ഒരു ബിസിനസ്സ് സംരംഭമായാണ് കാണുന്നതെന്ന് ഉഷ ആരോപിക്കുന്നു. സംഘടനയിൽ നിലനിന്നിരുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഉഷ ഹസീനയുടെ വാക്കുകൾ ഇങ്ങനെ: “ഭരണസമിതി മാറി പോയാൽ അദാനിയുടെ കയ്യിൽ നിന്നും ഒരുപാട് ഫണ്ട് ശ്വേത ചേച്ചി റെഡിയാക്കി വച്ചിട്ടുണ്ട്.
ആ തുക കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും എന്ന് ലക്ഷ്മി പറയുന്നു. എന്തിനാണ് അദാനിയുടെ ഫണ്ട് അമ്മയ്ക്ക്? അപ്പോൾ ഈ സംഘടനയെ എങ്ങോട്ട് കൊണ്ടു പോകാനാണ് ഇവർ ഉദ്ദേശിക്കുന്നത്.
അതൊരു ശരിയായ രീതിയല്ല.” സംഘടനയുടെ സാമ്പത്തിക സുതാര്യതയെക്കുറിച്ചും താരം സംശയങ്ങൾ ഉന്നയിച്ചു. “റിപ്പോർട്ടും കണക്കും ശരിയായിരുന്നുവെങ്കിൽ അവർക്ക് അവരുടെ ഭാഗം ശരിയാക്കാമായിരുന്നു.
പക്ഷേ കണക്ക് ശരിയല്ലായിരുന്നു. കുടുംബസംഗമത്തിന് അമ്പലത്തിൽ നിന്നും കിട്ടിയ പൈസയുടെ കുറച്ചേ കിട്ടിയിട്ടുള്ളു.
പിന്നെ ഒരു ചെക്കാണ് കാണിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിൽ ക്രെഡിറ്റ് ആകേണ്ട
ചെക്ക് ഇതുവരെ ക്രെഡിറ്റ് ആയിട്ടില്ല. ഇപ്പോഴും ഫണ്ട് വന്നിട്ടില്ല,” അവർ വിശദീകരിച്ചു.
ലക്ഷ്മി പ്രിയയുടെ ഇടപെടലുകൾ സംഘടനയുടെ ഐക്യത്തെ ബാധിക്കുന്നുണ്ടെന്നും ഉഷ ഹസീന കുറ്റപ്പെടുത്തി. “ലക്ഷ്മി പ്രിയ പലരുടേയും രാഷ്ട്രീയം പറയുന്നു.
പക്ഷേ അവരാരും ഇതുവരെ അവരുടെ രാഷ്ട്രീയം അമ്മയിൽ കൊണ്ടുവരാൻ നോക്കിയിട്ടില്ല. പക്ഷേ ഇവരത് ശ്രമിക്കുന്നു.
വർഗീയത കൊണ്ടുവരാൻ ശ്രമിക്കുന്നു. എന്റെ പേരിന്റെ പേരിലും ലക്ഷ്മി പ്രിയ വർഗീയത കൊണ്ടുവന്നില്ലേ.
എന്തിന് വേണ്ടിയിട്ട്? അതെല്ലാം അമ്മയിൽ നടക്കില്ല. 31 വർഷത്തിനിടയ്ക്ക് മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ പേരിൽ അമ്മയിൽ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.” അൻസിബയുമായി ബന്ധപ്പെട്ട
വിഷയത്തിൽ ലക്ഷ്മി പ്രിയ സ്വീകരിച്ച നിലപാടിനെയും ഉഷ വിമർശിച്ചു. ലക്ഷ്മി പ്രിയയെ വീണ്ടും സംഘടനയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനെ ശക്തമായി എതിർക്കുമെന്നും, അങ്ങനെയൊന്ന് സംഭവിച്ചാൽ സംഘടനയിൽ വലിയ ഭിന്നതകളുണ്ടാകുമെന്നും ഉഷ ഹസീന മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

