തിരുവണ്ണൂർ ഗവൺമെന്റ് യുപി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ അരങ്ങേറി. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊള്ളിച്ചുകൊണ്ട് നൂതനമായ രീതിയിലാണ് പുതിയതായി പ്രവേശനം നേടിയ വിദ്യാർഥികളെ സ്കൂളിലേക്ക് സ്വീകരിച്ചത്.
വിദ്യാർഥികൾ പ്രതീകാത്മകമായി കിക്കോഫ് നടത്തിക്കൊണ്ടാണ് സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്നത്. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു.
വാർഡ് കൗൺസിലർ ആയിഷാബി പാണ്ടികശാല ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടൻപാട്ട് കലാകാരൻ കെ.ടി.ഗോപാലൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
സ്കൂൾ പ്രധാനാധ്യാപിക രമാ ദേവി ഏവരെയും സ്വാഗതം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് സുജിത് കുമാർ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ, യുഎസ്എയിൽ നിന്നുള്ള ഇംഗ്ലീഷ് ട്രൈനർ പോൾ മ്യൂർഹെഡ്, മുൻ കൗൺസിലർ കെ.നിർമ്മല, റസിഡന്റ്സ് കോർഡിനേറ്റർ മുസ്തഫ വലിയവീട് എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി ഡോ. പി.സിദ്ദീഖ് കൃതജ്ഞത രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

