നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചു. പ്രതികൾ ഒളിവിലല്ലെന്നും, മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാൻ തങ്ങൾ സന്നദ്ധമാണെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയെ അറിയിച്ചു.
ഇതിനിടെയാണ് അന്വേഷണ സംഘം (SIT) കേസിൽ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, കുറ്റകൃത്യം നടന്ന കേസുകളിൽ അറസ്റ്റ് തടയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ ഒന്നും രണ്ടും പ്രതികളും, മൂന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളും രണ്ട് വ്യത്യസ്ത അപേക്ഷകളാണ് ജാമ്യത്തിനായി സമർപ്പിച്ചിരിക്കുന്നത്. എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷകൾ ഒരുമിച്ചാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

