തലസ്ഥാനത്ത് നിയമനടപടികൾക്കിടെ നാടകീയ സംഭവം. നെടുമങ്ങാട് കോടതിയിൽ നിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയതായി അധികൃതർ അറിയിച്ചു.
നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 2022 വർഷത്തിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലെ നാലാം പ്രതിയാണ് ഇയാൾ.
ഈ സംഭവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടർന്ന് അഭിഭാഷകനൊപ്പം കോടതിയിൽ നേരിട്ട് ഹാജരാകാൻ ഇയാൾ എത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ കേസിന്റെ വാദത്തിനിടെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുന്നതായി ജഡ്ജി ഉത്തരവിടുകയായിരുന്നു. റിമാൻഡ് വിവരമറിഞ്ഞ ഉടൻ തന്നെ ഇയാൾ കോടതി കെട്ടിടത്തിനകത്തുനിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കോടതിയിൽ നിന്നു രക്ഷപ്പെട്ട പ്രതിക്കായി നെടുമങ്ങാട് പൊലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

