തൃശൂരിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പതിനെട്ടുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ച് മാനഹാനി വരുത്തിയ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. കർണാടക ദക്ഷിണ കന്നട
ജില്ലയിലെ കൗവ്കർട്ടി വില്ലേജ് നെല്ലിത്തട്ക വീട്ടിൽ പ്രതീക് മെഹന്തലിനെയാണ് നാല് വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ സുരേഷ് കുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. 2025 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഏങ്ങണ്ടിയൂർ പൊക്കുളങ്ങര അമ്പലത്തിൽ തൊഴാനായി എത്തിയ യുവതിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
അന്നത്തെ വാടാനപ്പള്ളി എസ്.ഐ ആയിരുന്ന വിജു ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ശ്രീലക്ഷ്മി, എസ്.സി.പി.ഒ ബൈജു എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
പ്രോസിക്യൂഷനു വേണ്ടി 7 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകളും തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.
സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി.
വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ എ.എസ്.ഐ സിന്ധു കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

