എറണാകുളം: കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. 15 ദിനം വീതം ഇരു വിഭാഗത്തിനും നിർണയിച്ചു നൽകിയ സ്ഥലമാണ്.
ഇപ്പോൾ ഓർത്തഡോക്സ് വിഭാഗത്തിന് ആണ് അനുവാദം ഉള്ളത്. ഇതിനിടെ യാക്കോബായ വൈദികന് ആരാധനക്ക് അനുവാദം നൽകണം എന്നാവശ്യപ്പെട്ടത് ആണ് പ്രശ്നത്തിന് കാരണം.
പള്ളിയിൽ പെരുന്നാൾ നടക്കുകയാണ്. ഇതിനിടെയാണ് സംഘർഷം ഉണ്ടായത്.
സംഘർഷത്തിനിടെ പേപ്പർ സ്പ്രേ അടിച്ചു എന്നും ആരോപണമുണ്ട്. സംഘർഷം കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

