ജയ്പൂർ: രാജസ്ഥാനിൽ മലയാളി വെറ്ററിനറി വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ കാവിന്മൂല സ്വദേശിനി പൂജ (23) ആണ് മരിച്ചത്.
ശ്രീഗംഗാനഗറിലെ ഗവൺമെൻ്റ് വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ 28-ന് രാത്രി കോളേജ് ഹോസ്റ്റലിൽ വെച്ച് പൂജ ആത്മഹത്യ ചെയ്തുവെന്നാണ് നാട്ടിൽ വിവരം ലഭിച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. മരണകാരണം വ്യക്തമല്ല.
കൊല്ലൻചിറയിലെ ഓട്ടോ ഡ്രൈവറായ വസന്തൻ്റെയും അഞ്ചരക്കണ്ടി എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയായ സിന്ധുവിൻ്റെയും ഏക മകളാണ് പൂജ. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

