അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലം വരുന്ന വ്യാഴാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. പാലത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൈക്രോ കോണ്‍ക്രീറ്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗതാഗതം പുനരാരംഭിച്ച ശേഷവും ആര്‍ച്ചിന്റെ പണികള്‍ തുടരാന്‍ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാലം ഗുരുതരമായ അപകടാവസ്ഥയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അറ്റകുറ്റപ്പണികളുടെ ഭാഗമായുള്ള മൈക്രോ കോണ്‍ക്രീറ്റിംഗ് രണ്ട് ദിവസം മുന്‍പാണ് പൂര്‍ത്തിയായത്. ഇതിന്റെ ക്യുവറിംഗ് കാലാവസ്ഥ ഏഴ് ദിവസമാണെന്നും, ആ കണക്കുകൂട്ടലില്‍ അഞ്ചാം തീയതിയോടുകൂടി തന്നെ പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൂരയാത്രകളില്‍ ആശങ്കയിലാകുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം വിലയിരുത്തി. നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന പാലം നേരിട്ട് സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

