അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ചരിത്രപ്രധാനമായ വിജയം. ജനപ്രതിനിധിസഭയിൽ 250 സീറ്റുകൾ കടന്ന ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് 41 സീറ്റുകൾ പിടിച്ചെടുത്തു.
ട്രംപ് ഭരണകൂടത്തിന്റെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ കാലം അവസാനിച്ചെന്ന് സ്പീക്കർ സ്ഥാനാർഥി ഹക്കീം ജെഫ്രീസ് പറഞ്ഞു. ലോസ് ആഞ്ചലസിൽ മലയാളിയായ നിത്യ രാമൻ ചരിത്രവിജയം നേടി.
തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ റിപ്പബ്ലിക്കൻ നേതൃത്വത്തിലും ഭിന്നത രൂക്ഷമായിട്ടുണ്ട്. ഭരണകൂടത്തിൽ അടിമുടി മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
സ്ഥാനമൊഴിയുന്ന കാര്യം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആലോചിക്കുന്നതായാണ് വിവരം. വൈറ്റ് ഹൗസ് വൃത്തങ്ങളുമായി അദ്ദേഹം സംസാരിച്ചതായി ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, രാജി വാർത്ത വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ശക്തമായി നിഷേധിച്ചു.
ഇതിനിടെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരെ ശക്തമായ വികാരം റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉയരുന്നുണ്ട്. അദ്ദേഹത്തെ മാറ്റുമെന്ന സൂചനകൾ പുറത്തുവരുമ്പോൾ, പ്രതിരോധ സെക്രട്ടറിക്കെതിരെ നിലനിൽക്കുന്ന അമർഷത്തിനിടയിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തി.
അതേസമയം, ഇറാനെ സമ്പൂർണമായി നശിപ്പിക്കണമെങ്കിൽ തനിക്ക് അതിനാകുമെന്ന് ട്രംപ് ആവർത്തിച്ചു. വിഷയത്തിൽ എന്ത് വേണമെന്ന് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

