ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ച് ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ‘ചലോ ദില്ലി’ മഹാറാലിയുടെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ ഡൽഹി രാംലീലാ മൈതാനത്തേക്ക് തുറന്ന വാഹനത്തിലാണ് എത്തിച്ചേർന്നത്.
പതിനായിരക്കണക്കിന് പ്രവർത്തകരാണ് റാലിയുടെ ഭാഗമായി രാംലീലാ മൈതാനത്തേക്ക് ഒഴുകിയെത്തിയത്. ഇതിനകം തന്നെ മൈതാനം പൂർണ്ണമായി ജനനിബിഡമായിക്കഴിഞ്ഞു.
പ്രതിഷേധക്കാരുടെ വൻ തിരക്കാണ് രാംലീലാ മൈതാനത്തേക്കുള്ള പ്രധാന റോഡുകളിലും അനുഭവപ്പെടുന്നത്. റാലിയുടെ സുഗമമായ നടത്തിപ്പിനായി രാംലീലാ മൈതാനത്ത് പ്രധാന വേദിയും പ്രത്യേക കൂടാരങ്ങളും ഉൾപ്പെടെയുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് വലിയ തോതിലുള്ള പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, വൈകീട്ട് 5 മണിക്ക് മുൻപ് തന്നെ റാലി അവസാനിപ്പിക്കണമെന്നാണ് അധികൃതരുടെ കർശന നിർദേശം.
മൈതാനത്തിന്റെ രണ്ടാം ഗേറ്റ് വഴി ജനങ്ങൾ വൻതോതിൽ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

