സന്ദീപ് പ്രദീപ് നായകനാകുന്ന പുതിയ ഫാന്റസി ചലച്ചിത്രം ‘കോസ്മിക് സാംസൺ’ സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ഉലകമേ നോക്ക്’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സിബി മാത്യു അലക്സ് ആണ്.
മലയാളം പതിപ്പിന് വരികൾ രചിച്ചിരിക്കുന്നത് ശബരീഷ് വർമ്മയാണ്. ഗാനം ആലപിച്ചിട്ടുള്ളത് കെ.എസ്.
ഹരിശങ്കർ ആണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ഈ ഗാനം ലഭ്യമാക്കിയിട്ടുണ്ട്.
പാൻ ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ഗാനം ഒരേസമയം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. തമിഴിൽ ‘ഉലകമേ സീറു’ (വരികൾ: സൂര്യ മുരുഗേഷ്, ആലാപനം: അർജുൻ വിജയ്), തെലുങ്കിൽ ‘ലോകമാ ചൂഡു’ (വരികൾ: വിശ്വദീപ് ഫണി, ആലാപനം: അർജുൻ വിജയ്), ഹിന്ദിയിൽ ‘ഉൽക്കാ ഹൈ ഉൽക്കാ’ (വരികൾ: അക്ഷയ് പുൻസെ, ആലാപനം: പ്രകാശ് ഡേ), കന്നഡയിൽ ‘ഗുഡുഗനു കൂട’ (വരികൾ: ചിന്മയ് ഭാവികെരെ, ആലാപനം: അർജുൻ വിജയ്) എന്നീ പേരുകളിലാണ് മറ്റ് ഭാഷകളിൽ ഗാനങ്ങൾ പുറത്തുവന്നിട്ടുള്ളത്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ് എന്നീ ബാനറുകളുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വരുന്ന നവംബർ 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. സോഫിയ പോൾ, മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
ബിനോ ടി എബ്രഹാം ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അഭിജിത് ജോസഫ് ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
സംവിധായകനൊപ്പം അഭികേർഷ് വസന്ത് കൂടി ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും ഒരു സൂപ്പർഹീറോ സ്വഭാവമുള്ള ഫാന്റസി കഥയായിരിക്കാം ഇതെന്ന സൂചനകളാണ് പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്.
പ്രധാന കഥാപാത്രമായ സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഒപ്പം ചില പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘മിന്നൽ മുരളി’ സിനിമയ്ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ ആക്ഷൻ കോറിയോഗ്രാഫി നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഛായാഗ്രഹണം: ദീപക് ഡി മേനോൻ, എഡിറ്റിംഗ്: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആക്ഷൻ: വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരിഷ് അസ്ലം, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം: റോസ്മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, മേക്കപ്പ്: ഷാജി പുൽപള്ളി, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ: സെഡിന് പോൾ, കെവിൻ പോൾ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

