ഡൽഹിയിലെ രാംലീല മൈതാനത്തിൽ നടക്കുന്ന ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകരോട് പ്രദേശത്തെ വ്യാപാരകേന്ദ്രങ്ങളിൽനിന്ന് ഷോപ്പിങ് കൂടി നടത്തണമെന്ന് അഭ്യർഥിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ റാലി തലസ്ഥാനത്തെ വ്യാപാരികൾക്ക് ഒരിക്കലും തിരിച്ചടിയാകില്ലെന്നും ബിജെപി അത്തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
സമൂഹമാധ്യമമായ എക്സ് അക്കൗണ്ടിലൂടെയായിരുന്നു രാഹുലിന്റെ സുപ്രധാന ആഹ്വാനം. ‘‘പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, റാലികൾ സംഘടിപ്പിക്കൂ, അതിന്റെ കൂടെ കുറച്ച് ഷോപ്പിങ് കൂടി ചെയ്യൂ… അത് വ്യാപാരികൾക്ക് ഒരു സഹായകമാകും’’– എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.
മാർച്ചിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകൾ എത്തുുമെന്നാണ് കരുതുന്നതെന്നും ഈ ദീപാവലി ഉത്സവകാലത്ത് വ്യാപാരികൾക്ക് അത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ബിജെപി ഭയത്തിലാണ്, അതുകൊണ്ടാണ് അവർ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത്.
ഡൽഹിയിൽ മാർച്ചും റാലിയും നടക്കും അതിനൊപ്പം ചെറുകിട വ്യാപാരികളിൽനിന്ന് ലക്ഷക്കണക്കിന് വരുന്ന ആളുകൾ സാധനങ്ങളും വാങ്ങും’’– രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.
ദീപാവലി ഉത്സവ സമയത്തെ ഇന്ത്യാസഖ്യത്തിന്റെ റാലി കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന വ്യാപാര സംഘടനകൾ ആശങ്ക അറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

