കടയ്ക്കൽ ∙ ‘വനിതാ ജംക്ഷൻ’ എന്ന ബോർഡ് പതിച്ച ബസിൽ കയറി ലക്ഷ്യസ്ഥാനത്തെത്തിയവർ കണ്ടത് രണ്ടായിരത്തോളം സ്ത്രീകൾ ഒത്തുകൂടിയ ഒരു നാട്ടിൻപുറമാണ്. ചരിത്രപ്രസിദ്ധമായ ഗുഹാക്ഷേത്രത്തിന് പേരുകേട്ട
കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപ്പഞ്ചായത്തിലെ കോട്ടുക്കൽ ഇന്നലെ ഉച്ച മുതൽ ഇന്ന് പുലർച്ചെ വരെ വേറിട്ടൊരു ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. ഒരു നാടിന്റെ മുഴുവൻ നിയന്ത്രണവും സ്ത്രീകൾ ഏറ്റെടുത്ത അപൂർവ്വ മുഹൂർത്തത്തിനാണ് പ്രദേശം വേദിയായത്.
ജംക്ഷനോട് ചേർന്നുള്ള ചെറിയ മൈതാനത്ത് സ്ത്രീകൾ മാത്രമായി 32 കടകൾ സജ്ജീകരിച്ചിരുന്നു. പൂർണ്ണമായും സ്ത്രീകൾ അണിനിരന്ന കലാപരിപാടികൾ, ചടങ്ങുകൾ നിയന്ത്രിക്കാൻ വനിതാ ജനപ്രതിനിധികൾ, സുരക്ഷയ്ക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ സംഘത്തിലും സ്ത്രീകൾ മാത്രം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.
ഇട്ടിവ ഗ്രാമപ്പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടും കേരളപ്പിറവിയോടും അനുബന്ധിച്ച് കോട്ടുക്കലിൽ വനിതാ ജംക്ഷൻ ഒരുക്കിയത്. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, ആശാ വർക്കർമാർ, പഞ്ചായത്തിന്റെ വനിതാ ജിമ്മിലെയും യോഗ ക്ലബ്ബിലെയും അംഗങ്ങൾ, വനിതാ ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള കലാപരിപാടികൾ ഉച്ചമുതൽ ആരംഭിച്ചു.
ഈ ഉത്സവ പ്രതീതിയിലേക്ക് വനിതകൾക്ക് മാത്രമായി പ്രത്യേക 4 സൗജന്യ ബസ് സർവീസുകളും ഇവിടെ ഏർപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

