പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വ്ലോഗർ അറസ്റ്റിൽ. ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്റ്ററും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി ആണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിയിലായത്.
പിതാവിന്റെ അമ്മയ്ക്കൊപ്പം എത്തിയ പെൺകുട്ടിയെ 2025 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ വെച്ചാണ് പ്രതി പീഡനത്തിനിരയാക്കിയത്. പലവിധ കാര്യങ്ങൾ പറഞ്ഞ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് വരുത്തിവരുത്തി പ്രതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

