കണ്ണൂർ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരിൽ തടഞ്ഞ സംഭവത്തിൽ പത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രിയുടെ ഔദ്യോഗിക വാഹനം ആക്രമിച്ചതിനാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്.
ഇതിനുപുറമെ സന്ദീപ് വാര്യർ എംഎൽഎയെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പിൽ വെച്ച് ഇന്ന് രാവിലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തത്.
കണ്ണൂരിന് പുറമെ കാസർഗോഡും മന്ത്രിയുടെ യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറി. കല്ലുകൊണ്ടും കൈകൊണ്ടും വാഹനം ഇടിച്ചു തകർക്കാൻ ശ്രമിച്ചതായും ഔദ്യോഗിക വാഹനത്തിന്റെ ദേശീയ പതാക സ്റ്റാൻഡ് തകർത്തതായും മന്ത്രി അറിയിച്ചു.
സംഭവസ്ഥലത്ത് ഉടൻ തന്നെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്. അക്രമണവുമായി ബന്ധപ്പെട്ട് ഇതിനോടകം ആറ് ഡിവെെഎഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
പയ്യന്നൂരിൽ വാഴ ഉയർത്തിക്കാട്ടിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

