ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 100 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കായിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പ്രത്യേക പദ്ധതിക്ക് കോഴിക്കോട് തുടക്കമായി.
‘ഉഷാ’ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ വിദ്യാലയങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും മികച്ച പരിശീലന അന്തരീക്ഷം ഒരുക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻഗണന നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

