സംസ്ഥാനത്ത് വലിയ ജനപിന്തുണയോടെ മുന്നേറുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടം ഈമാസം 20-ാം തീയതി മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും ദിവസങ്ങളിൽ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിക്കെതിരെ രംഗത്തുവന്ന മുൻ മുഖ്യമന്ത്രി ഉത്തരവാദിത്തബോധത്തോടെ സംസാരിക്കണമെന്നും, ഇതിൽ രാഷ്ട്രീയ താല്പര്യങ്ങൾ കുത്തിനിറച്ച് പദ്ധതിയെ പരാജയപ്പെടുത്താൻ ശ്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഓപ്പറേഷൻ തൂഫാൻ നിലവിൽ വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണെന്നും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് നടപടികളുടെ ഇതുവരെയുള്ള കണക്കുകളും മന്ത്രി പുറത്തുവിട്ടു.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 10,600-ലധികം ആളുകൾ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ 170 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടാൻ കഴിഞ്ഞിട്ടുണ്ടെന്നും, ഇതുവരെ 9,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

