തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് സംഘം പരിശോധന ആരംഭിച്ചു. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ശാഖകളിൽ സിസിടിവി ക്യാമറകളും അലാം സംവിധാനങ്ങളും സ്ഥാപിക്കുന്നതിനായി ക്ഷണിച്ച ടെൻഡറുമായി ബന്ധപ്പെട്ട
ക്രമക്കേടുള്ളതായി ഉയർന്ന പരാതിയെ തുടർന്നാണ് നടപടി. ഒരു പ്രത്യേക കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന രീതിയിൽ ടെൻഡർ നടപടികളിൽ കൃത്രിമത്വം കാണിച്ചുവെന്നാണ് പ്രധാന ആരോപണം.
ബാങ്കിന്റെ ആകെ 823 ശാഖകളിൽ 317 ശാഖകളിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ ടെൻഡർ ക്ഷണിച്ചിരുന്നത്. ഇതിൽ 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനായിരുന്നു അധികൃതരുടെ നീക്കം.
റിസർവ് ബാങ്ക് ഒപ്പം നബാർഡ് എന്നിവയുടെ കർശന നിർദ്ദേശങ്ങളെ തുടർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്നായിരുന്നു ടെൻഡറിലെ വിശദീകരണം. ഉച്ചയോടെ ആരംഭിച്ച വിജിലൻസ് പരിശോധന ഇപ്പോഴും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

