അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് വിരാമമിട്ട അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിക്ക് ആദരവുമായി കായിക ലോകം.
തങ്ങളുടെ പ്രിയ നായകന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള ആരാധകരും സഹതാരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വൈകാരികമായ സന്ദേശങ്ങളാണ് പങ്കുവെക്കുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) വളരെ ഹൃദ്യമായ കുറിപ്പിലൂടെയാണ് മെസിയുടെ തീരുമാനത്തോട് പ്രതികരിച്ചത്.
“നിത്യമായ നന്ദി ലിയോ, ഞങ്ങളുടെ ജീവിതാവസാനം വരെ മെസിയോടുള്ള സ്നേഹം തുടരും” എന്നാണ് എഎഫ്എ ഔദ്യോഗികമായി വ്യക്തമാക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട
ക്യാപ്റ്റന്റെ പടിയിറക്കത്തിൽ സഹതാരങ്ങളെല്ലാം കടുത്ത വിഷമത്തിലാണ്. രാജ്യത്തിനായി ഒരുമിച്ച് പന്തുതട്ടിയ നാളുകളും അവിസ്മരണീയമായ വിജയങ്ങളും ഓർത്തെടുത്തായിരുന്നു ഓരോരുത്തരുടെയും പ്രതികരണങ്ങൾ.
നീലയും വെള്ളയും ജഴ്സിയിൽ ഇനി അദ്ദേഹത്തെ കാണാനാകില്ലെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന് സഹതാരം ഏഞ്ചൽ ഡി മരിയ വ്യക്തമാക്കി. “മെസിയുടെ അതേ യുഗത്തിൽ ജനിക്കാനും ഒരുമിച്ച് ലോകകപ്പ് സ്വപ്നം പൂർത്തിയാക്കാനും സാധിച്ചത് ഭാഗ്യമാണ്.
ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിന് നന്ദി” എന്നും ഡി മരിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. “എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി.
നിങ്ങൾ എന്നെന്നും ഏറ്റവും മികച്ച താരമായിരിക്കും. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു ക്യാപ്റ്റൻ” എന്ന് മറ്റൊരു താരമായ ലിയാൻഡ്രോ പരേഡസ് കുറിച്ചു.
ദേശീയ ടീമിനോട് മെസി കാണിച്ച ആത്മാർത്ഥതയും പ്രതിസന്ധികളിലെ പോരാട്ടവീര്യവും എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് റോഡ്രിഗോ ഡി പോൾ പറഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിൽ പത്താം നമ്പർ ജഴ്സി ധരിക്കാൻ മെസി ഇല്ലാതിരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ സങ്കടവും അദ്ദേഹം പങ്കുവെച്ചു.
കൂടാതെ താരങ്ങളായ നിക്കോളാസ് ടാഗ്ലിയാഫിക്കോ, എൻസോ ഫെർണാണ്ടസ് എന്നിവരും മെസിക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തി. ഫുട്ബോൾ ലോകത്തിന് പുറത്തുനിന്നുള്ള പ്രമുഖരും മെസിയുടെ സംഭാവനകളെ വാഴ്ത്തിയിട്ടുണ്ട്.
ദശലക്ഷക്കണക്കിന് ആരാധകർക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച മെസിക്ക് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രത്യേക ആശംസകൾ നേർന്നു. 2022-ലെ ലോകകപ്പ് കിരീടം സ്വന്തമാക്കിയും അർജന്റീനയുടെ എക്കാലത്തെയും മികച്ച താരമായുമാണ് മെസി പടിയിറങ്ങുന്നത്.
അദ്ദേഹത്തിന്റെ എളിമയും അപൂർവ പ്രതിഭയും എന്നും നിലനിൽക്കുമെന്ന് ഇൻഫാന്റിനോ ഓർമ്മിപ്പിച്ചു. മുൻ അർജന്റീന ടെന്നീസ് താരം ഗബ്രിയേല സബാറ്റിനി ഉൾപ്പെടെയുള്ള പ്രമുഖരും ഇതിഹാസ താരത്തിന്റെ ഭാവി ജീവിതത്തിന് ആശംസകൾ നേർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

