അപൂർവ്വമായ ഏകാഗ്രതയും കായിക മികവും പ്രകടിപ്പിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയിരിക്കുകയാണ് മലയാളി ബാലനായ സായൻ സന്ദീപ്. റോളർ സ്കേറ്റിംഗ് നടത്തുന്നതിനിടയിൽ അബാക്കസ് കണക്കുകൂട്ടലുകളും റൂബിക്സ് ക്യൂബ് സോൾവിങ്ങും വിജയകരമായി പൂർത്തിയാക്കിയാണ് ഈ പതിമൂന്നുകാരൻ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്.
റോളർ സ്കേറ്റ് ധരിച്ച് മുന്നോട്ട് നീങ്ങുന്നതിനൊപ്പം 3×3 റൂബിക്സ് ക്യൂബ് പരിഹരിക്കുകയും, ഒപ്പം 15 വരികളിലായുള്ള സംഖ്യകളുടെ അബാക്കസ് കണക്കുകൂട്ടലുകൾ കൃത്യതയോടെ ചെയ്തു തീർക്കുകയുമായിരുന്നു സായൻ ചെയ്തത്. അതിശയിപ്പിക്കുന്ന വേഗതയിൽ വെറും 36.38 സെക്കൻഡിനുള്ളിലാണ് സായൻ ഈ മൂന്ന് ദൗത്യങ്ങളും ഒരേസമയം പൂർത്തിയാക്കിയത്.
എറണാകുളം തെക്കൻ പറവൂർ വടക്കെവെളിയിൽ സന്ദീപിന്റെയും ലെൻസിയുടെയും മകനാണ് സായൻ. കോവിഡ് മഹാമാരിയുടെ കാലത്താണ് സായൻ തന്റെ പരിശീലനം ആരംഭിക്കുന്നത്.
ഇന്ദ്രജിത്തിന്റെ ശിക്ഷണത്തിൽ സ്കേറ്റിങ്ങിലും, യുട്യൂബിന്റെ സഹായത്തോടെ റൂബിക്സ് ക്യൂബ്, ബ്രെയിനോ ബ്രെയിൻ അബാക്കസ് എന്നിവയിലും പരിശീലനം നേടിയാണ് ഈ മിടുക്കൻ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയത്. ഇതിനുമുമ്പ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെയുള്ള അംഗീകാരങ്ങളും സായനെ തേടിയെത്തിയിട്ടുണ്ട്.
ശ്രാവൺ, സാൻവി എന്നിവരാണ് സഹോദരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

