ഇന്ത്യക്കാരുടെ ജീവിതരീതിയും സംസ്കാരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഏറെ കൗതുകകരമാണ്. ഇപ്പോഴിതാ, ഇന്ത്യയിൽ താമസിക്കുന്ന ഗാബി എന്ന യൂറോപ്യൻ യുവതി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
സാധാരണക്കാരായ ഇന്ത്യക്കാർ തങ്ങളുടെ ജീവിതത്തിലെ ചെറിയ നേട്ടങ്ങളെപ്പോലും വലിയ രീതിയിൽ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് ഗാബി വാചാലയാകുന്നത്. പുതിയ ഫോൺ, സ്കൂട്ടർ അല്ലെങ്കിൽ കാർ തുടങ്ങിയവ സ്വന്തമാക്കുമ്പോൾ പോലും പരസ്പരം അഭിനന്ദിക്കാനും സന്തോഷം പങ്കുവെക്കാനും ഇന്ത്യക്കാർ കാണിക്കുന്ന താൽപ്പര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗാബി പറയുന്നു.
തന്റെ വീഡിയോയിൽ അവർ ഇങ്ങനെ വ്യക്തമാക്കുന്നു: ‘ഗുഡ് മോർണിംഗ് ഗയ്സ്, ഞാൻ ഒരു യൂറോപ്യൻ യുവതിയാണ്, ഇപ്പോൾ ഇന്ത്യയിലാണ് താമസിക്കുന്നത്. ഇവിടെ ആളുകൾ പുതിയ ഫോൺ, സ്കൂട്ടി, അല്ലെങ്കിൽ കാർ വാങ്ങുമ്പോൾ പരസ്പരം അഭിനന്ദിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഇത് ശരിക്കും വളരെ മനോഹരമായ കാര്യമാണ്. യൂറോപ്പിൽ ഇങ്ങനെ സംഭവിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല.
എനിക്കിത് വളരെ ഇഷ്ടപ്പെട്ടു. തികച്ചും പോസിറ്റീവും ദയ നിറഞ്ഞതുമായ കാര്യമാണിത്.
ഇന്ത്യയിൽ മറ്റെന്തെല്ലാം കാര്യങ്ങൾക്കാണ് ആളുകൾ അഭിനന്ദിക്കാറുള്ളതെന്ന് കമന്റിൽ പറയൂ. യൂറോപ്പും ഇന്ത്യയും തമ്മിലുള്ള മറ്റ് വ്യത്യാസങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ പങ്കുവെക്കാം’.
‘ഇന്ത്യയിലെ ആളുകൾ ഇത്തരം നിമിഷങ്ങൾ ആഘോഷിക്കുന്ന രീതി എനിക്കിഷ്ടമാണ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ‘ഒരു സാധാരണ ജീവിതം ആഘോഷിക്കുന്നതിൽ തെറ്റൊന്നുമില്ല’ എന്ന് ഒരാൾ കുറിച്ചപ്പോൾ, ‘സൗത്ത് ഇന്ത്യയിൽ നിങ്ങൾ പുതിയതായി എന്തെങ്കിലും വാങ്ങിയെന്ന് ആരോടും പറയരുത്, കാരണം അവർ ആദ്യം ചോദിക്കുക പാർട്ടി ആയിരിക്കും’ എന്ന് മറ്റൊരു ഉപയോക്താവ് തമാശരൂപേണ കമന്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

