വെള്ളനാട് മേഖലയിൽ റോഡിൽ കിടന്ന പെരുമ്പാമ്പിനെ വാഹനങ്ങൾ കയറി അപകടം സംഭവിക്കാതിരിക്കാൻ മാറ്റാൻ ശ്രമിച്ച മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് പാമ്പിന്റെ കടിയേറ്റു. മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഹരി സുധൻ ആണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡിന്റെ മധ്യഭാഗത്തായി കിടക്കുകയായിരുന്ന പെരുമ്പാമ്പിനെ കണ്ട്, വാഹനങ്ങൾ അതിന് മുകളിലൂടെ കയറുന്നത് ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
പാമ്പിനെ റോഡിന്റെ വശത്തേക്ക് സുരക്ഷിതമായി മാറ്റുന്നതിനിടെ പെരുമ്പാമ്പ് ഹരി സുധൻ്റെ വലതു കൈയിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആര്യനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ തുടർനടപടികൾ സ്വീകരിച്ചു. ആർ.ആർ.ടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നീട് പെരുമ്പാമ്പിനെ പിടികൂടിയത്.
പാമ്പിനെ പിന്നീട് സുരക്ഷിതമായി വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

