രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് വില കുറച്ചു. സിലിണ്ടർ ഒന്നിന് 183 രൂപയാണ് കുറച്ചിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെത്തുടർന്നാണ് നേരത്തെ വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വർധനവുണ്ടായത്.
ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ ആക്രമണങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള അസംസ്കൃത എണ്ണ വിതരണം തടസ്സപ്പെടുകയും അത് വിപണിയെ ബാധിക്കുകയും ചെയ്തിരുന്നു.
അതേസമയം, വാണിജ്യ എൽപിജി വിതരണത്തിനുള്ള നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നേരത്തെ തന്നെ പിൻവലിച്ചിരുന്നു. ഇതോടെ വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള സാധാരണ നിലവാരത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

