തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വിദേശ സന്ദർശനം പൂർത്തിയാക്കി ഇന്നലെയാണ് കെ.അണ്ണാമലൈ തിരിച്ചെത്തിയത്. പാർട്ടി വിടുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല.
എന്നാൽ, പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, “ദയവായി കാത്തിരിക്കുക,രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം” എന്ന് അദ്ദേഹം മറുപടി നൽകി. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട
ചർച്ചകൾ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഡൽഹി യാത്ര. കൂടാതെ, ഈ ആഴ്ച തന്നെ തമിഴ് സിനിമാ താരം രജനികാന്തിനെ അദ്ദേഹം നേരിൽ കാണുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് സൂചനകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

