യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജ ആയുധ നിർമ്മാണ കരാർ ചമച്ച് 700 കോടി രൂപ തട്ടിയെടുത്ത രാജ്യാന്തര സംഘത്തിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് നാലംഗ മലയാളി സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വ്യാജ രേഖകളും സത്യവാങ്മൂലങ്ങളും നിർമ്മിച്ചു നൽകുന്ന ഒരു അഭിഭാഷകൻ നിലവിൽ അന്വേഷണ ഏജൻസികളുടെ കർശന നിരീക്ഷണത്തിലാണ്.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപിവിവി ടെക്നോ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുൻകൂർ ജാമ്യത്തിനായി കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നൂറിലേറെ മലയാളികൾ ഉൾപ്പെടെ ഇന്ത്യയിലെ 500-ഓളം പേർക്ക് വൻ തുക നഷ്ടമായ സംഭവത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിലെ മുഖ്യ സൂത്രധാരൻ ‘ഡോ.സാബ്’ എന്നറിയപ്പെടുന്ന വ്യക്തിയാണ്. ഇയാൾ നിക്ഷേപ സംഗമങ്ങളിൽ യുഎസിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.
തട്ടിപ്പ് പുറത്തായതോടെ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്:
* കെ.എം.
വർഗീസ് (പുത്തൻവേലിക്കര, പറവൂർ) – 1.45 കോടി രൂപ
* എസ്. ശ്രീറാം (കിളികൊല്ലൂർ, കൊല്ലം) – 65 ലക്ഷം രൂപ
* എ.
ഹരികൃഷ്ണൻ (കുമാരപുരം, തിരുവനന്തപുരം) – ഒരു കോടി രൂപ ഇവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ടുകൾ കേരള പോലീസ് ആസ്ഥാനത്തുനിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ഇതിനു പിന്നാലെ സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കേസിൽ വിവരശേഖരണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തട്ടിയെടുക്കപ്പെട്ട പണം വിദേശത്തേക്ക് കടത്തിയതായിട്ടാണ് പ്രാഥമിക നിഗമനം.
അതേസമയം, നിക്ഷേപകരുടെ ആരോപണങ്ങളെ വിപിവിവി ടെക്നോ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ വെങ്കിട വെങ്കട് തള്ളി.
നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും നിയമപരമായ അന്വേഷണത്തെ നേരിടാൻ തയ്യാറാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ, യുഎസ് പ്രതിരോധ വകുപ്പുമായി ഒപ്പിട്ടെന്ന് പറയപ്പെടുന്ന ഉപകരാറിനെക്കുറിച്ചോ, ‘ഇൻഡോ– യുഎസ് പസിഫിക് പീസ് ട്രീറ്റി’ എന്ന ആശയത്തെക്കുറിച്ചോ ഉള്ള നിക്ഷേപകരുടെ സംശയങ്ങൾക്ക് കമ്പനി ഔദ്യോഗിക മറുപടി നൽകിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

