സ്മാർട്ട്ഫോണുകളിൽ ഫോട്ടോകളും വീഡിയോകളും വർഷങ്ങളായി സൂക്ഷിച്ചുവെക്കുന്നവർക്ക് ഗാലറി ഒരു വലിയ ചിതറിപ്പോയ ശേഖരമായി മാറുന്നത് സ്വാഭാവികമാണ്. സ്ക്രീൻഷോട്ടുകളും ആവശ്യമില്ലാത്ത ചിത്രങ്ങളും കുടുംബചിത്രങ്ങളും പ്രൊഡക്റ്റ് ഷോട്ടുകളും എല്ലാംകൂടി ഒന്നിച്ച് വരുമ്പോൾ പ്രധാനപ്പെട്ട
ചിത്രങ്ങൾ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറാറുണ്ട്. ഇത്തരത്തിലുള്ള ഡിജിറ്റൽ കുഴപ്പങ്ങൾ ഒഴിവാക്കാനും ഗൂഗിൾ ഫോട്ടോസ് ലൈബ്രറി കൃത്യമായി ചിട്ടപ്പെടുത്താനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
ഫോട്ടോകളും വീഡിയോകളും ആർക്കൈവ് ചെയ്യാം
പലപ്പോഴും ഉപയോഗമില്ലാത്തതോ എന്നാൽ പിന്നീട് ആവശ്യമായി വന്നേക്കാവുന്നതോ ആയ ചിത്രങ്ങൾ പ്രധാന ഫീഡിൽ നിന്ന് മാറ്റിവെക്കാൻ ‘ആർക്കൈവ്’ ഫീച്ചർ സഹായിക്കും. യാത്രാ ചിത്രങ്ങളും കുടുംബ ഓർമ്മകളും കൂടാതെ നിരവധി റാൻഡം ചിത്രങ്ങളും ഗാലറിയിൽ ഉണ്ടാകാറുണ്ട്.
ആർക്കൈവ് ചെയ്യുന്ന ചിത്രങ്ങൾ പ്രധാന ലൈബ്രറി കാഴ്ചയിൽ നിന്ന് മറയുമെങ്കിലും സെർച്ച് ചെയ്യുമ്പോൾ ലഭ്യമാകും. ഇതിനായി ആവശ്യമുള്ള മീഡിയ തിരഞ്ഞെടുത്ത് ‘Move to Archive’ നൽകിയാൽ മതിയാകും.
പിന്നീട് ‘Collections > Archive’ വഴി ഇവ എപ്പോൾ വേണമെങ്കിലും കാണാനോ പഴയപടിയാക്കാനോ സാധിക്കും. സ്ക്രീൻഷോട്ടുകളും ജിഐഎഫുകളും മറച്ചുവെക്കാം
വിവിധ ഡിവൈസുകളിൽ നിന്നെടുക്കുന്ന സ്ക്രീൻഷോട്ടുകൾ ഗാലറിയുടെ ക്രമം തെറ്റിക്കാറുണ്ട്.
ഇവ പ്രധാന ഫീഡിൽ നിന്ന് ഒഴിവാക്കാൻ ഗൂഗിൾ ഫോട്ടോസിൽ പ്രത്യേക ക്രമീകരണമുണ്ട്. ഫോട്ടോസ് വ്യൂ തുറന്ന് മൂന്ന് ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് ‘Hide clutter from other apps’ എനേബിൾ ചെയ്യുക വഴി സ്ക്രീൻഷോട്ടുകളും ജിഐഎഫുകളും പ്രധാന ഫീഡിൽ നിന്ന് മാറ്റാം.
ഇവ പിന്നീട് ‘Collections > Screenshots’ എന്ന വിഭാഗത്തിൽ കാണാനാകും. ലോക്ക്ഡ് ഫോൾഡർ വഴി സുരക്ഷ ഉറപ്പാക്കാം
പ്രധാനപ്പെട്ട
അക്കൗണ്ട് വിവരങ്ങളും പാസ്വേഡുകളുമുള്ള ചിത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ‘Locked Folder’ സഹായിക്കും. ആർക്കൈവ് ഫീച്ചറിൽ നിന്ന് വ്യത്യസ്തമായി ലോക്ക്ഡ് ഫോൾഡറിലെ ചിത്രങ്ങൾ പ്രധാന ലൈബ്രറിയിൽ നിന്നും സെർച്ച് ഫലങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കപ്പെടും.
ഡിവൈസ് പാസ്വേഡോ ബയോമെട്രിക് പരിശോധനയോ ഉണ്ടെങ്കിൽ മാത്രമേ ഇവ തുറക്കാനാകൂ. സാംസങ് ഗാലക്സി ഡിവൈസുകളിൽ ഇതിനായി ‘Private Album’ അല്ലെങ്കിൽ ‘Secure Folder’ സൗകര്യങ്ങൾ ലഭ്യമാണ്.
ലേ ഔട്ട് മാറ്റിയും സ്റ്റാക്ക് ഉപയോഗിച്ചും ഗാലറി വൃത്തിയാക്കാം
ഗൂഗിൾ ഫോട്ടോസിലെ കാഴ്ചഭംഗി കൂട്ടാൻ കംഫർട്ട്, ഡേ, മന്ത് എന്നീ മൂന്ന് ലേ ഔട്ട് പ്രീസെറ്റുകൾ ഉപയോഗിക്കാം. ഇതിൽ ‘Day’ വ്യൂ തിരഞ്ഞെടുക്കുന്നത് ചിത്രങ്ങൾ തിരയാൻ ഏറെ സഹായകരമാണ്.
കൂടാതെ, സമാനമായ നിരവധി ഫോട്ടോകെട്ടുകൾ ഒന്നിച്ച് കാണിക്കുന്ന ‘Stack for similar photos’ ഫീച്ചർ ഉപയോഗിച്ച് ഒരേ ആംഗിളിലുള്ള ഒന്നിലധികം ചിത്രങ്ങൾ ഒരൊറ്റ തമ്പ്നെയിലിലേക്ക് ചുരുക്കാൻ സാധിക്കും. പാർട്ണർ ഷെയറിംഗ് ഫിൽട്ടറുകൾ ഉപയോഗിച്ച് മറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള അനാവശ്യ ചിത്രങ്ങൾ ഒഴിവാക്കുന്നതും ഗാലറി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

