മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോരാട്ടം പൊടി പാറുകയാണ്. ഇടതു മുന്നണി സ്ഥാനാർഥിയായി സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് എത്തിയതോടെ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടമാണ് മണ്ഡലത്തിൽ കാണുന്നത്.
ഇരു ചേരികളിലുമായി അണികളും നേതാക്കളും ആവേശത്തോടെ അണിനിരക്കുന്നുണ്ട്. അതിനിടയിലാണ് നിലമ്പൂരിൽ നിന്നും ഒരു വീഡിയോ വൈറലായിരിക്കുന്നത്.
ഇടത് സ്ഥാനാർഥി എം സ്വരാജിനെ വഴിയിൽ കണ്ടപ്പോൾ മുസ്ലിം ലീഗ് എം പി അബ്ദുൾ വഹാബ് അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോ. കാറിലുള്ള യാത്രക്കിടെയാണ് വഹാബിന് മുന്നിലൂടെ സ്വരാജിന്റെ പ്രചരണ വാഹനമെത്തിയത്.
രാഷ്ട്രിയത്തിൽ രണ്ട് ചേരിയാണെങ്കിലും രാഷ്ട്രീയ മര്യാദ പാലിച്ച് വഹാബ്, സ്വരാജിനെ അഭിവാദ്യം ചെയ്ത ശേഷമാണ് മുന്നോട്ട് പോയത്. വീഡിയോ കണ്ടവർ ഇരുവരും പരസ്പരം പാലിച്ച രാഷ്ട്രീയ മര്യാദക്ക് കയ്യടിക്കുകയാണ്.
വീഡിയോ കാണാം
View this post on Instagram
A post shared by Asianet News (@asianetnews)
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

