പുൽപള്ളി ∙ നെല്ല് കതിരായ സമയത്തെ മഴ കൃഷിക്കു ദോഷകരമെന്നു കർഷകർ. ഇടവിട്ടുപെയ്യുന്ന മഴയിൽ കതിരായ നെല്ലിന്റെ പൂക്കൾ നശിക്കുന്നത് ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും.
ഇക്കൊല്ലം നേരത്തേ നെല്ല് നട്ടതിനാൽ മഴ മാറും മുൻപുതന്നെ കതിരിട്ടു. ഈ സമയത്ത് നല്ല വെയിലും കാറ്റുമുണ്ടാകുമ്പോഴാണ് ചെടിയിലെ പരാഗണം പൂർണതോതിൽ നടക്കുക.
പുറത്തേക്കു വരുന്ന കതിരുകൾ മഴ നനയുന്നതും തുടർച്ചയായി ഈർപ്പം നേരിടുന്നതും കൃഷിക്കു ദോഷകരമാണ്.
ചേകാടിയടക്കമുള്ള പാടത്ത് നെല്ല് കതിരിട്ടു.ഗന്ധകശാല പോലുള്ള ഉയരം കൂടിയ നെല്ലിനങ്ങൾ മഴയിൽ വീണുപോകുന്ന പ്രശ്നവുമുണ്ട്. കതിരാകുമ്പോൾ നെല്ല് വീണുപോയാൽ ഒന്നും ലഭിക്കില്ല.
തുടർച്ചയായ മഴയിൽ കാപ്പിയും പഴുത്തു കൊഴിയുന്നു. ചീയൽ ബാധിച്ച് കുരു കൊഴിയുന്നുണ്ട്.
ജനുവരിയിൽ പൂവിട്ട കാപ്പിയിൽ വിളവെടുപ്പ് നടത്താനായി.
മഴക്കാലമായതിനാൽ വിള പറിച്ചുണക്കാനും വഴിയില്ലെന്നു കർഷകർ പറയുന്നു. നേരത്തേ വിളയുന്ന അറബി ഇനം കാപ്പി പറിച്ചവരും ഉൽപന്നം ഉണക്കിയെടുക്കാനാകാതെ പ്രയാസപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

