വടകര ∙ വില്യാപ്പള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ ശുചിമുറി വൃത്തിഹീനം. വാടക ഈടാക്കി പരിപാടികൾക്കു നൽകുന്ന ഓഡിറ്റോറിയത്തിൽ എത്തുന്നവർ ഉപയോഗിക്കേണ്ട
ശുചിമുറിയാണ് ഈ അവസ്ഥയിൽ. വില്യാപ്പള്ളി ടൗണിൽ മിക്കവാറും പരിപാടികൾ നടക്കുന്നത് ഈ ഹാളിലാണ്. താഴത്തെ നിലയിൽ കച്ചവട
സ്ഥാപനങ്ങളും മുകളിൽ ഓഡിറ്റോറിയവുമാണ്. പൊലീസ് എയ്ഡ് പോസ്റ്റും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് പരിപാടി നടത്താൻ 1500 രൂപയാണു വാടക ഈടാക്കുന്നത്.
2 ശുചിമുറികളാണുള്ളത്.
അതിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കയറുന്ന ഭാഗത്ത് തന്നെ മാലിന്യം കെട്ടിക്കിടക്കുകയാണ്.
ഷീറ്റ് കൊണ്ടുള്ള വാതിൽ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്. അകത്ത് മാലിന്യം കെട്ടിക്കിടന്നു പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്.വാടക ഈടാക്കി ഉപയോഗിക്കുന്ന ഓഡിറ്റോറിയത്തിലെ വൃത്തി ഹീനമായ ശുചിമുറി എത്രയും പെട്ടെന്നു നന്നാക്കണമെന്ന് വില്യാപ്പള്ളി കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ലക്ഷങ്ങൾ ചെലവഴിച്ചു വികസന സദസ്സുകൾ സംഘടിപ്പിക്കുന്ന പഞ്ചായത്ത് അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിൽ ശ്രദ്ധിക്കുന്നില്ലെന്ന് വാർഡ് പ്രസിഡന്റ് അനിൽകുമാർ കൊളത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കുറ്റപ്പെടുത്തി. എരിക്കണോത്ത് ദാമോദരൻ, എരിക്കണോത്ത് സുനീഷ് ബാബു, പുതിയോട്ടിൽ സുരേന്ദ്രൻ, മനത്താമ്പ്ര ബാലൻ, മുത്താന സുധീർ, കണ്ടന്നൂർ ബാവ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

