കൽപറ്റ ∙ ഓൺലൈൻ ഷെയർ ട്രേഡിങ് നടത്തി പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു ചുണ്ടേൽ സ്വദേശിയിൽ നിന്നു 77 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഹരിയാന സ്വദേശിയെ വയനാട് സൈബർ പൊലീസ് പിടികൂടി. ഹരിയാന ഗുരുഗ്രാം സ്വദേശിയായ വിനീത് ചദ്ധയെ (58) ആണ് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നു പിടികൂടിയത്.
കഴിഞ്ഞ ജൂണിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്.
യുവതി അയച്ചു നൽകിയ മൊബൈൽ ആപ് വ്യാജമാണെന്ന് അറിയാതെ ഇൻസ്റ്റാൾ ചെയ്തു ട്രേഡിങ് നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു.
പിന്നീട് ലാഭം അടങ്ങിയ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണു തട്ടിപ്പാണെന്ന് മനസ്സിലായത്.
തുടർന്ന് സൈബർ ക്രൈം പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്യുകയായിരുന്നു.ചില വിദേശ കമ്പനികൾക്ക് വേണ്ടിയാണ് പണം കൈമാറ്റം ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സൈബർ സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റസാഖ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.അബ്ദുൽ സലാം, എ.ആയിഷ, വി.കെ.ശശി എന്നിവരുമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

