കൽപറ്റ∙ മിതമായ നിരക്കിൽ ഉൽപന്നങ്ങൾ നൽകി കുടുംബശ്രീ മിഷന്റെ വിപണന കേന്ദ്രങ്ങൾ വിഷുക്കാലം പൊടിപൊടിച്ചു. വയനാട്ടിൽ ജില്ലാതലത്തിൽ ഒന്നും 28 സിഡിഎസുകളിലുമായും ഒരുക്കിയ ചന്തകളിൽ നിന്ന് 17,43,624 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടിയത്.
സ്ത്രീ കൂട്ടായ്മയുടെ കരുത്തിൽ വിഷുവിനോട് അനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായാണ് ചന്ത നടത്തിയത്. ചുരുങ്ങിയ ദിവസംകൊണ്ട് വലിയതോതിലുള്ള ലാഭം കൈവരിക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് സാധിച്ചു.
ജില്ലാതലത്തിൽ അഞ്ചു ദിവസം നടത്തിയ മേളയിൽ 2,25,662 രൂപയുടെയും സിഡിഎസുകളിൽ നിന്നു 15,17,962 രൂപയുടെയും വിറ്റുവരവുണ്ടായി.
അരി, പച്ചക്കറി, സംരംഭക ഉൽപന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

