മാനന്തവാടി ∙ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൗഹൃദമുണ്ടാക്കി വിദ്യാർഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. എടപ്പാൾ വട്ടംകുളം പൂത്തുറ കാവിൽ പി.സഹദിനെയാണ് (19) മാനന്തവാടി ഇൻസ്പെക്ടർ എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മൊബൈൽ ടെക്നിഷ്യനായി ജോലി ചെയ്യുന്ന സഹദ് അറ്റകുറ്റപ്പണിക്കായി ലഭിച്ച ഫോണിൽ നിന്നു സിം കാർഡ് ഊരി മാറ്റിയാണ് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചത്.
കഴിഞ്ഞ 3നാണ് കേസിന് ആസ്പദമായ സംഭവം.
സഹദിന്റെ പിതാവിന്റെ സുഹൃത്തായ സ്ത്രീയുടെ മൊബൈൽ നമ്പറാണ് വ്യാജ അക്കൗണ്ട് നിർമിക്കാൻ ഉപയോഗിച്ചത്.ഇൻസ്റ്റഗ്രാം വഴി കുട്ടിയെ പരിചയപ്പെട്ട സഹദ് പ്രലോഭിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ സ്വന്തമാക്കുകയായിരുന്നു.
വീണ്ടും ഇത്തരം ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി അക്കൗണ്ട് ബ്ലോക്ക് ചെയ്തു.
ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ സുഹൃത്തിന് സഹദ് ദൃശ്യങ്ങൾ അയച്ചുകൊടുത്തത്. ഇതു ശ്രദ്ധയിൽപെട്ട
പെൺകുട്ടിയുടെ സുഹൃത്തിന്റെ മാതാവ് പെൺകുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു.എസ്ഐമാരായ എസ്. ജിതിൻ കുമാർ, ജോയ്സ് ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റോബിൻ ജോർജ്, ഷിന്റോ ജോസഫ്, പി.അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

