രാമനാട്ടുകര ∙ മലിനജല സംഭരണി നിറഞ്ഞതോടെ നഗരസഭയുടെ ടേക്ക് എ ബ്രേക്ക് ഷെൽറ്റർ അടച്ചുപൂട്ടി. നഗരത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് പരിസരത്തുള്ള ശുചിമുറി ഒരാഴ്ചയായി തുറക്കുന്നില്ല.
പ്രാഥമിക കർമങ്ങൾക്ക് കഴിയാതെ വട്ടംചുറ്റുകയാണ് നഗരത്തിലെത്തുന്ന യാത്രക്കാർ.
ദീർഘദൂര യാത്ര ചെയ്ത് വരുന്ന സ്ത്രീകൾ ഉൾപ്പെടെ ഏറെ കഷ്ടപ്പെടുകയാണ്. പലരും അങ്ങാടിയിലെ ഹോട്ടലുകളിലും ബസ് സ്റ്റാൻഡിലും ചെന്നാണു പ്രാഥമിക കർമങ്ങൾ നിറവേറ്റുന്നത്.
നഗരഹൃദയത്തിലുള്ള ശുചിമുറി കോംപ്ലക്സ് രാമനാട്ടുകരയിൽ എത്തുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ഡ്രൈവർമാർക്കും ഏറെ ഉപകാരമായിരുന്നു.
എന്നാൽ കൃത്യമായി തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ല. ടേക്ക് ബ്രേക്ക് ഷെൽറ്ററിന് പിന്നിലെ സംഭരണി നിറഞ്ഞതോടെ ശുചിമുറി ഉപയോഗിക്കാൻ പറ്റാത്ത നില വന്നു.
മലിനവെള്ളം കെട്ടിക്കിടന്നത് പരിസര മലിനീകരണത്തിനും ദുർഗന്ധത്തിനും ഇടയാക്കി.
ഷെൽറ്റർ തുറന്നാൽ ആളുകൾ പ്രശ്നമുണ്ടാക്കുമെന്നു കരുതിയാണു നടത്തിപ്പ് കരാറെടുത്തവർ ശുചിമുറി അടച്ചിട്ടത്. അതേസമയം സംഭരണിയിലെ മാലിന്യം നീക്കൽ നടത്തിപ്പ് കരാർ എടുത്തവരുടെ ചുമതലയാണെന്നും സംഭരണി കാലിയാക്കി പെട്ടെന്നു തന്നെ ശുചിമുറി തുറക്കാൻ നിർദേശിച്ച് നോട്ടിസ് നൽകിയതായും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

