കാവുംമന്ദം∙ എച്ച്എസ്–പത്താംമൈൽ റോഡിന്റെ നവീകരണ പ്രവൃത്തികൾ അടുത്ത മാസത്തോടെ പൂർത്തിയാകും. വർഷങ്ങളായി തകർന്ന നിലയിൽ തുടരുന്ന റോഡിന് ഇതോടെ ശാപമോക്ഷമാകും. ഒട്ടേറെ പ്രതിഷേധങ്ങൾ അരങ്ങേറുകയും വിവിധ കാരണങ്ങളാൽ പ്രവൃത്തി മുടങ്ങുകയും ചെയ്ത റോഡാണിത്.
റോഡ് നന്നാക്കണമെന്ന ശക്തമായ മുറവിളി ഉയർന്നതിനെത്തുടർന്നു നവീകരണ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിക്കുകയായിരുന്നു. എന്നാൽ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയും ഒടുവിൽ കരാറുകാരൻ പണി ഉപേക്ഷിക്കുകയും ചെയ്തു.
തുടർന്ന് റീ ടെൻഡർ നടപടികൾ പൂർത്തിയാക്കി പുതിയ കരാറുകാരനെ ഏൽപിച്ചു.
എന്നാൽ ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തതോടെ പ്രവൃത്തി വീണ്ടും മുടങ്ങി. പാടേ തകർന്ന റോഡ് പ്രവൃത്തികൾക്കു വേണ്ടി പൊളിച്ച നിലയിലും ആയതോടെ കാൽനട
യാത്ര പോലും അസാധ്യമായ വിധത്തിലായി.
കർലാട്, ബാണാസുര ഡാം ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡ് തകർന്നത് ടൂറിസ്റ്റുകൾക്കും ദുരിതമായി. വീണ്ടും മുറവിളികളും പ്രതിഷേധങ്ങളും ശക്തമായതോടെയാണ് അധികൃതർ ഇടപെട്ട് പ്രവൃത്തി പുനരാരംഭിച്ചത്.
കലുങ്ക്, ഡ്രെയ്നേജ്, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. അടുത്ത മാസത്തോടെ ടാറിങ്ങും മറ്റ് അവസാന വട്ട
മിനുക്കു ജോലികളും പൂർത്തിയാക്കി തുറന്നു കൊടുക്കും എന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

