കൊച്ചി ∙ കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള വ്യാപാരദിനങ്ങളിലെല്ലാം വിപണി നേട്ടമുണ്ടാക്കിയത് ആഭ്യന്തര നിക്ഷേപകരുടെ (ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ്– ഡിഐഐ) കരുത്തിൽ. വിദേശ നിക്ഷേപകർ (ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ്– എഫ്ഐഐ) ഇന്ത്യൻ ഓഹരികളുടെ വിൽപന നിർബാധം തുടരുമ്പോഴും ആഭ്യന്തര നിക്ഷേപകർ വാങ്ങലുകാരുടെ റോളിൽ തുടരുന്നതാണ് രാജ്യത്തെ പ്രധാന സാമ്പത്തിക സൂചികകളിലൊന്നായ ഓഹരി വിപണി സൂചികകളെ നേട്ടത്തിലേക്കു നയിക്കുന്നത്.
കഴിഞ്ഞ 26 മാസമായി ഡിഐകളുടെ ശക്തമായ ഇടപെടൽ വിപണിയിൽ പ്രകടമാണ്.
തീരുവ യുദ്ധം പോലുള്ള വമ്പൻ ആഗോള പ്രതിസന്ധിയിലും വലിയ ഇടിവിൽ നിന്നു സൂചികകളെ രക്ഷിച്ചതും ആഭ്യന്തര നിക്ഷേപകരാണ്. വിപണി മുന്നേറ്റത്തിന്റെ നിയന്ത്രണവും ഇപ്പോൾ ആഭ്യന്തര നിക്ഷേപകരുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്.
മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപികളിലേക്കു ഉയർന്നതോതിൽ നിക്ഷേപം വരുന്നതും ഇതിനു കാരണമായിട്ടുണ്ട്.
റീട്ടെയ്ൽ നിക്ഷേപകരുടെ പങ്കാളിത്തം ഉയർന്നതും നേട്ടമായി. മ്യൂച്വൽ ഫണ്ട് കോർപറേഷൻസ്, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ, ബാങ്കുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഡിഐഐ.
രാജ്യത്തെ ഏറ്റവും വലിയ ഡിഐഐ എൽഐസിയാണ്.
റീട്ടെയ്ൽ നിക്ഷേപകരുടെ പക്കലേക്ക് കൂടുതൽ ഓഹരികളെത്തുന്നത് ആഗോള ഭൗമ, രാഷ്ട്രീയ പ്രതിസന്ധികളെത്തുടർന്നുണ്ടാകുന്ന വമ്പൻ ഇടിവുകളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ വിപണികൾക്കു കരുത്താകും.
പല ഡിഐഐകളും താരതമ്യേന ദീർഘകാല നിക്ഷേപകരായതിനാൽ വിപണിക്കു സ്ഥിരതയും ലഭിക്കും. എഫ്ഐഐകളുടെ പക്കലുള്ള ഓഹരികൾ ഇപ്പോൾ 12 വർഷത്തെ താഴ്ന്ന നിലവാരത്തിലാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

