പനമരം ∙ മഴ മാറിയ സാഹചര്യത്തിൽ പഞ്ചായത്തിലെ പരക്കുനി – മാതംകോട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. മഞ്ചേരി മുതൽ മാതംകോട് വരെ പൂർണമായും തകർന്നു ചെളിക്കുണ്ടായി കിടക്കുന്ന ഭാഗം നന്നാക്കണമെന്ന ആവശ്യവുമായി പരാതികള്‍ നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണു നാട്ടുകാർ രംഗത്തെത്തിയത്. ചെറിയൊരു മഴ പെയ്താൽ പോലും ഗതാഗതം സ്തംഭിക്കുന്ന ഈ റോഡ് നന്നാക്കിയാൽ മാതംകോട് ഭാഗത്തുള്ള ആളുകൾക്ക് പനമരം ടൗണിൽ എളുപ്പത്തിൽ എത്താമെന്നിരിക്കെ അധികൃതർ ഈ റോഡിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വർഷങ്ങൾക്ക് മുൻപ് ഈ റോഡിന്റെ കുറഞ്ഞ ഭാഗം ഇരുവശങ്ങളിലും കെട്ടി മണ്ണ് ഇട്ടെങ്കിലും വയലിന്റെ വശത്തുകൂടി കടന്നു പോകുന്ന 150 മീറ്ററോളം ദൂരത്ത് ഇതുവരെ ഒരു പ്രവൃത്തി പോലും നടത്തിയിട്ടില്ല.
മണ്ണിട്ട ഭാഗത്ത് തന്നെ തുടർ പ്രവൃത്തികൾ നടത്താത്തതിനാൽ ഈ ഭാഗവും ചെളിക്കുഴികൾ നിറഞ്ഞു.
മഴക്കാലമായാൽ മുട്ടൊപ്പം ചെളിയിലൂടെയാണ് ഇതുവഴി മാതംകോട് ഭാഗത്തേക്കുള്ളവർ നടന്നു പോകുന്നത്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും രാഷ്ട്രീയ പാർട്ടിക്കാർ റോഡ് നന്നാക്കാം എന്ന വാഗ്ദാനമായി വരുന്നതല്ലാതെ ഭരണം ലഭിച്ചു കഴിഞ്ഞാൽ തങ്ങളെ പാടേ അവഗണിക്കുകയാണെന്നും ഇത്തവണ റോഡ് നന്നാക്കുമെന്ന് ഉറപ്പു നൽകിയാൽ മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്ന നിലപാടിലാണു നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

