തൃശ്ശൂർ ജില്ലയിൽ വീണ്ടും വാഹനാപകടത്തിൽ വലിയ ജീവനപഹാരം. കുന്നംകുളം ആർത്താറ്റ് ഉണ്ടായ ദാരുണമായ സംഭവത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരണപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ശനിയാഴ്ച രാത്രി 11.40-ഓടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരണപ്പെട്ടത്.
ബൈക്കിലേക്ക് അതിവേഗത്തിലെത്തിയ കാർ ഇടിച്ചുകയറിയ ശേഷം റോഡരികിലുണ്ടായിരുന്ന വൈദ്യുതപോസ്റ്റും തകർത്തു. എന്നാൽ, അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃശ്ശൂർ കയ്പമംഗലത്തുണ്ടായ മറ്റൊരു വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 11.42-ഓടെ കയ്പമംഗലം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അന്ന് ദുരന്തമുണ്ടായത്.
ഈ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് കുന്നംകുളത്ത് വീണ്ടും മൂന്ന്പേരുടെ ജീവൻ പൊലിഞ്ഞ സംഭവം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

