ഗൂഡല്ലൂർ∙ മുക്കുറുത്തി വനത്തിൽ വരയാടുകളെ സംബന്ധിച്ച് പഠനം നടത്തുന്നതിനായി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടയച്ച ആൺ വരയാടിനെ കടുവ കൊന്നു തിന്നു. വാരാന്ത്യത്തിൽ വരയാടിനെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ രണ്ട് ദിവസമായി ഒറ്റ സ്ഥലത്ത് മാത്രം കേന്ദ്രീകരിച്ചു കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുക്കുറുത്തി വനത്തിലെ അരുവിയുടെ സമീപത്തായി റേഡിയോ കോളറും അസ്ഥികളും വരയാടിന്റെ കൊമ്പും കണ്ടെത്തിയത്.
സമീപത്തുണ്ടായിരുന്ന ക്യാമറയിൽ നിന്നും ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
2024 ഡിസംബറിലാണ് രണ്ട് വരയാടുകളെ മയക്കു വെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചത്. ഇതിൽ പെൺവരയാട് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനിടയിൽ ചത്തു.
വരയാട് ചത്തതിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്ന് പദ്ധതി താൽക്കാലികമായി വനം വകുപ്പ് നിർത്തി വച്ചിരുന്നു. വരയാടിന്റെ സംരക്ഷണത്തിനായി പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് റേഡിയോ കോളർ ഘടിപ്പിച്ച് പഠനം നടത്തിയത്. ചത്ത വരയാടിന്റെ ജഡത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്.
സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

