ബത്തേരി/കോഴിക്കോട്∙ ദേശീയപാത 766ൽ കാർ തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ച ശേഷം കാർ തട്ടിയെടുത്ത സംഭവത്തിലെ പ്രതി എസ്ഐയെ ആക്രമിച്ചു പൊലീസ് കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞു. തൃശൂർ ചെന്ത്രാപ്പിന്നി തട്ടാരത്തിൽ സുഹാസ് എന്ന അപ്പു(40) ആണ് തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് ചേവായൂരിൽവച്ച് പുലർച്ചെ 12ന് വാഹനത്തിൽനിന്ന് ചാടി കടന്നുകളഞ്ഞത്.
ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തിയപ്പോൾ പ്രതി എസ്ഐയെ സി.രാംകുമാറിനെ ആക്രമിച്ചു ഓടിക്കളയുകയായിരുന്നു. കേസിൽ രണ്ടാമത് അറസ്റ്റിലായ ആളാണ് സുഹാസ്. സംഘത്തെ സഹായിച്ച വയനാട് പുൽപള്ളി പാടിച്ചിറ സീതാമൗണ്ട് പുതുച്ചിറ വീട്ടിൽ രാജൻ(61) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
വാഹനം തട്ടിയെടുക്കുന്നതിനും കുത്തിപ്പൊളിക്കുന്നതിനും തെളിവു നശിപ്പിക്കുന്നതിനും പ്രതികളെ ഒളിപ്പിക്കുന്നതിനുമാണ് ഇയാൾ സഹായിച്ചത്.
രാജനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തെ തുടർന്നാണ് സുഹാസിനെ തൃശൂരിൽനിന്നു പിടികൂടിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബെംഗളൂരുവിൽ നിന്ന് കാറിൽ വരുമ്പോൾ കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സന്തോഷ്കുമാർ(53), ഡ്രൈവർ ബാലുശ്ശേരി സ്വദേശി ജിനേഷ് (48) എന്നിവരാണ് മുത്തങ്ങയ്ക്കടുത്ത് കല്ലൂർ 67 പാലത്തിന് സമീപം വച്ച് കഴിഞ്ഞ 4ന് രാത്രി 10ന് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ എട്ടോളം പ്രതികളുണ്ടെന്നാണ് പ്രാഥമിക വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

