പാലക്കാട് ∙ കൽപാത്തി രഥോത്സവത്തിന് ഇന്നു കൊടിയേറ്റും. വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണു രഥോത്സവത്തിനു കൊടിയേറ്റുക.ഈ 4 ക്ഷേത്രങ്ങളിലെയും രഥോത്സവങ്ങൾ ചേരുന്നതാണു കൽപാത്തി രഥോത്സവം.
ഇന്നു രാവിലെ 10.30നും 12നും ഇടയ്ക്കാണു കൊടിയേറ്റം.
രഥോത്സവത്തെ വരവേൽക്കാൻ കൽപാത്തിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.12ന് അർധരാത്രി അഞ്ചാംതിരുനാൾ രഥസംഗമം നടക്കും. 14നാണ് ഒന്നാം തേരുത്സവം. അന്നു ശിവക്ഷേത്രത്തിൽ രഥാരോഹണത്തിനു ശേഷം ദേവരഥങ്ങൾ ഗ്രാമ പ്രദക്ഷിണം ആരംഭിക്കും.
15നു രണ്ടാം തേരുത്സവ ദിനത്തിലാണു പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥാരോഹണം.16നു മൂന്നാം തേരുത്സവ ദിനത്തിൽ ത്രിസന്ധ്യയ്ക്കു തേരുമുട്ടിയിൽ ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ ദേവരഥസംഗമമാകും.അന്നു രാവിലെ പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

