അമ്പലവയൽ ∙ ആനപ്പാറയിൽ പുലി വളർത്തുനായയെ കൊന്നു. ആനപ്പാറ പാലത്തിനു സമീപം കളത്തിങ്കൽ വേണുഗോപാലിന്റെ വീട്ടിലെ വളർത്തു നായയെയാണ് പുലി പിടിച്ചത്.
ഇന്നലെ പുലർച്ചെയോടെയാണ് സംഭവം. പുലിയുടെ സാന്നിധ്യം പതിവായതോടെ പ്രദേശത്തുള്ളവരും ആശങ്കയിലായിട്ടുണ്ട്. ഒരാഴ്ച മുൻപ് പാടിപറമ്പിൽ പുലിയിറങ്ങി ആടിനെ പിടികൂടിയതിന് പിന്നാലെയാണ് വളർത്തുനായയ്ക്ക് നേരെ ആക്രമണം.
ജനവാസ മേഖലയായതിനാൽ പുലി ഭീതിയിൽ നിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംഭവ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പുലിയുടേതെന്ന് സ്ഥിരീകരിക്കുന്ന കാൽപാടുകൾ കണ്ടെത്തി.
വീടിനോട് ചേർന്നുള്ള തൊഴുത്തിൽ പശുവും കിടാവുമടക്കമുണ്ടെന്നതിനാൽ പുലി വീണ്ടുമെത്തുമോയെന്ന ആശങ്കയിലാണ് വേണുഗോപാലും കുടുംബവും. പുലി സാന്നിധ്യമുണ്ടായതോടെ നാട്ടുകാരും ആശങ്കയിലാണ്.
പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

