ബത്തേരി∙ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപ വിവാദവുമായി ബന്ധപ്പെട്ട് എൺപതോളം നിക്ഷേപകർ ഇന്നലെ ബത്തേരി പൊലീസ് സ്റ്റേഷനിലെത്തി ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നൽകി. നിക്ഷേപം തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള പരാതികളിൽ കേസെടുക്കണമെന്നും എഫ്ഐആർ ഇടണമെന്നും ആവശ്യപ്പെട്ടാണ് കൂട്ടപ്പരാതി നൽകിയത്.
കഴിഞ്ഞ ഒന്നര വർഷമായി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിച്ചിട്ടില്ലെന്ന് നിക്ഷേപകർ പറയുന്നു.
വ്യക്തിഗത പരാതികൾക്കു പുറമേ ആക്ഷൻ കമ്മിറ്റിയുടെ പേരിലും പരാതി നൽകി.ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് എൺപതോളം നിക്ഷേപകർ ബത്തേരി പൊലീസ് സ്റ്റേഷനിലേക്കെത്തിയത്. എല്ലാവരും വെവ്വേറെ പരാതികളാണ് നൽകിയത്.
നവകേരള സദസ്സിലും പിന്നീടും പലതവണ പരാതി നൽകിയിട്ടും കേസെടുക്കാത്തത് സംബന്ധിച്ചും അവരവരുടെ ബുദ്ധിമുട്ടുകളും പരാതിയിൽ പ്രത്യേകം ധരിപ്പിച്ചിട്ടുണ്ട്.
മുൻപു പരാതികൾ നൽകിയപ്പോൾ ഇത് താൽക്കാലിക പ്രതിസന്ധിയാണെന്നും 3 മുതൽ 6 മാസത്തിനുള്ളിൽ സർക്കാർ തലത്തിൽ പരിഹരിച്ച് മുതലും പലിശയും തിരികെ നൽകാനുള്ള നടപടികളുണ്ടാകുമെന്നുമാണ് പൊലീസിൽ നിന്ന് ലഭിച്ചിരുന്ന മറുപടിയെന്ന് ആക്ഷൻ സെക്രട്ടറി എം. ആർ മംഗളൻ പറഞ്ഞു. ചാരിറ്റബിൾ ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത സൊസൈറ്റിക്ക് നിക്ഷേപം സ്വീകരിക്കാനോ പലിശ നൽകാനോ നിയമമില്ലെന്നിരിക്കെ 2019 ലെ ബഡ്സ് ആക്ട് പ്രകാരം കേസെടുക്കണമെനും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

