ചിറ്റാരിക്കാൽ ∙ സംസ്ഥാനത്ത് എല്ലാ മേഖലകളിലും വികസനമെത്തിക്കാൻ ഇടതുസർക്കാരിന് കഴിഞ്ഞതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിനുവേണ്ടി ചിറ്റാരിക്കാലിൽ നിർമിച്ച മുനയൻകുന്ന് രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് അവകാശപ്പെട്ട
ഫണ്ടുകളെല്ലാം രാഷ്ട്രീയ വിരോധത്താൽ കേന്ദ്രസർക്കാർ തഴയുകയാണ്. ഇതിനിടയിലാണ് എൽഡിഎഫ് സർക്കാർ തുക വർധിപ്പിച്ച് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്.
പശ്ചാത്തല മേഖലയിലും സംസ്ഥാനത്ത് വൻ കുതിച്ചുചാട്ടമുണ്ടായി.
നാലര വർഷത്തിനുള്ളിൽ 150 പാലങ്ങൾ പൂർത്തിയാക്കാനും 35000 കോടി രൂപയുടെ റോഡ് വികസനം നടത്താനും കഴിഞ്ഞു. ദേശീയപാത 6വരിയാക്കി 450 കിലോമീറ്റർ ദൂരം പൂർത്തിയാക്കാൻ കഴിഞ്ഞു.
മലയോര ഹൈവേയിൽ ജില്ലയിലെ ശേഷിക്കുന്ന ഭാഗങ്ങളിലെ നിർമാണവും ഉടൻ പൂർത്തിയാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെയാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനായതെന്നും, ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ളതിനാൽ ഈ സർക്കാരിനു തുടർ ഭരണമുണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി.കെ.മോഹനൻ അധ്യക്ഷനായി. ഓഫിസിലെ ഇ.മാധവൻ മാസ്റ്റർ സ്മാരക ഹാൾ സിപിഎം സംസ്ഥാന സമിതിയംഗം കെ.പി.സതീഷ് ചന്ദ്രൻ, മുൻ നേതാക്കളുടെ ഫോട്ടോ അനാഛാദനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു ഏബ്രഹാം, കംപ്യൂട്ടർ സ്വിച്ച് ഓൺ ഏരിയാ സെക്രട്ടറി എ.അപ്പുക്കുട്ടൻ എന്നിവർ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി എൻ.വി.ശിവദാസ്, ജോസ് പതാൽ, പി.ആർ.ചാക്കോ, ടി.ജി.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

