മൂവാറ്റുപുഴയിൽ വിവാഹസൽക്കാര ചടങ്ങുകളിൽ ഭക്ഷണം നൽകാതെ കബളിപ്പിച്ചെന്ന കേസിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കാഞ്ഞിരപ്പള്ളി ഉദയം ഇവന്റ്സ് ആൻഡ് കാറ്ററിങ് ഉടമ വിഷ്ണു മോഹനൻ ആണ് ജാമ്യം ലഭിച്ചത്.
15,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് കോടതിയുടെ പ്രധാന വ്യവസ്ഥ. ഇതിനോടൊപ്പം കർശന നിർദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
പാലക്കുഴ കോഴിപ്പിള്ളി സ്വദേശിനി സുമംഗലാദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂത്താട്ടുകുളം പോലീസ് ഈ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന ഹൽദി ചടങ്ങിനും റിസപ്ഷനും കൃത്യസമയത്ത് ഭക്ഷണം നൽകാമെന്ന് ഏറ്റുവാങ്ങി പണം കൈപ്പറ്റിയ ശേഷം വഞ്ചിച്ചു എന്നാണ് പ്രധാന ആരോപണം.
കേസിൽ പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകൻ കെ.എ. ഷിഫാസ് അലി കോടതിയിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

