തൃശൂർ ∙ ഔഷധസസ്യങ്ങൾ കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി ജനങ്ങളിലേക്ക് എത്തിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതാണെന്നും അതിന് സസ്യ ഗവേഷണ സ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്നും മന്ത്രി കെ.രാജൻ. സംസ്ഥാന ഔഷധസസ്യ ബോർഡിന്റെയും ഓയിസ്ക ഇന്റർനാഷനലിന്റെയും ആഭിമുഖ്യത്തിൽ നെല്ലിക്ക കൊണ്ടുള്ള ഏഴ് തരം പാനീയങ്ങൾ വിപണിയിൽ എത്തിച്ചതിന്റെ 15–ാം വാർഷികം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔഷധസസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഔഷധി എംഡിയുമായ ഡോ.
ടി.കെ.ഹൃദീക് അധ്യക്ഷത വഹിച്ചു. ജയരാജ് വാരിയർ (സിനി ആർട്ടിസ്റ്റ്) മുഖ്യാതിഥിയായി.
ഡോ. കെ.എസ്.രജിതൻ സ്വാഗതവും ഡോ.
ഒ.എൽ.പയസ് നന്ദിയും പറഞ്ഞു. ഡോ.
ബീനാകുമാരി ഡിഎംഒ (ആയുർവേദം), പ്രാൺസിങ് (ഡപ്യൂട്ടി കലക്ടർ), ഡോ. ഡി.രാമനാഥൻ, ഡോ.
ഇ.ടി.നീലകണ്ഠൻ മൂസ്സ്, ഡോ. വാസുദേവൻ മൂസ്സ്, ഫാ.
ഷിബു പുത്തൻപുരയ്ക്കൽ (അമല ആയുർവേദ ഹോസ്പിറ്റൽ), രമാദേവി (സിനി ആർട്ടിസ്റ്റ്), ഇ.ഷിബു (ഔഷധി), പി.കെ.ജലീൽ (ചേംബർ ഓഫ് കൊമേഴ്സ്) തുടങ്ങിയവർ സംസാരിച്ചു. 2 MINUTES AGO 1 HOUR 10 MINUTES AGO 1 HOUR 38 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

