ചാലക്കുടി ∙ ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതിതടസ്സം പതിവായതോടെ പ്രതിഷേധവും ശക്തമായി. ചിലപ്പോൾ ഒരു മണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതിതടസ്സം ഉണ്ടാകുന്നതു ജനങ്ങളെയും സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും വലയ്ക്കുന്നു. വൈദ്യുതിവിതരണം നടത്തുന്ന സെക്ഷൻ ഓഫിസിൽ പരാതിപ്പെട്ടിട്ടും ചെറുകിട
വ്യവസായ യൂണിറ്റുകളെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കുന്ന പ്രശ്നത്തിൽ പരിഹാരമില്ലാത്ത സ്ഥിതിയാണ്.
220 കെവി സബ് സ്റ്റേഷനിലെ തകരാർ കാരണമാണു വൈദ്യുത തടസ്സമുണ്ടാകുന്നതെന്നാണു കെഎസ്ഇബി അധികൃതർ നൽകുന്ന സൂചന. പല തവണ ജീവനക്കാരും തൊഴിലാളി സംഘടനകളും പരാതിപ്പെട്ടിട്ടും പരിഹാരമായില്ല. സബ് സ്റ്റേഷൻ എക്സി.
എൻജിനീയർക്കു കത്തു നൽകിയിട്ടും പരിഹാരമില്ലെന്നു തൊഴിലാളി സംഘടനകളും ആരോപിക്കുന്നു. ഇതുകാരണം വിതരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധിക ജോലി ഭാരമുണ്ട്.
സുരക്ഷയെയും കാര്യമായി ബാധിക്കുന്നതായാണു പരാതി. തുടർച്ചയായുള്ള വൈദ്യുത തടസ്സം കെഎസ്ഇബിക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും വഴിയൊരുക്കുന്നു. ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കാനായി 2021 ൽ കിഫ്ബി ഫണ്ടിൽ നിന്നുള്ള 75 കോടി രൂപ ഉപയോഗിച്ചു ഉദ്ഘാടനം ചെയ്ത 220 കെവി സബ്സ്റ്റേഷൻ ജനത്തിനു പ്രയോജനപ്പെടുന്നില്ലെന്നാണു പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]