കയ്പമംഗലം ∙ ശക്തമായ മഴ മൂന്നുപീടിക ബൈപാസ് നിർമാണത്തിന് തടസ്സം. വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടന്നിരുന്ന പണി വീണ്ടും കഴിഞ്ഞ ദിവസം തുടങ്ങിയതിന് പിന്നാലെയാണ് മഴ തുടങ്ങിയത്. സർവീസ് റോഡ് പണി പൂർത്തിയാകാത്തത് പരിസരവാസികളെ ദുരിതത്തിലാക്കി.
വഴിയമ്പലത്ത് കാനയിലെ വെള്ളം തോട്ടിലേക്ക് വിടുന്നതിന് റോഡിന് കുറുകെയുള്ള സ്ക്വയർ കലുങ്ക് നിർമാണവും പാതി വഴിയിലാണ്.
മഴയിലും ഭാഗികമായി പണികൾ നടക്കുന്നുണ്ട്. പലയിടത്തും മെയിൻ റോഡിൽനിന്ന് മഴയിൽ ചെമ്മണ്ണ് ഇളകി സർവീസ് റോഡിലേക്കാണ് വെള്ളം ഒഴുകി വരുന്നത്.
പരിസരത്തെ കുടുംബങ്ങൾ ഇപ്പോൾ ചുറ്റി വേണം യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. നിർമാണം തുടങ്ങിയെങ്കിലും മഴ കുറയുന്നതനുസരിച്ച് വരും ദിവസങ്ങളിൽ പണികൾ വേഗം ആക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

