അതിരപ്പിള്ളി ∙ പകൽ സൂര്യൻ കത്തി ജ്വലിക്കുമ്പോൾ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും രാവെളിച്ചത്തിൽ കഥാപാത്രങ്ങളായി വേഷപ്പകർച്ച നടത്തി വേദിയിലെത്തുകയുമാണ് നാടക രചയിതാവും അഭിനേതാവുമായ ഉണ്ണിക്കൃഷ്ൺ പാലപ്പെട്ടിയും ഭാര്യ സന്ധ്യയും. വർഷങ്ങളായി ഭൂസർവേ ജോലി ചെയ്യുന്ന ദമ്പതികൾ നാടകരംഗത്ത് നിറസാന്നിധ്യമാണ്.
ഏക മകൾ സാന്ദ്രയും മാതാപിതാക്കൾക്കൊപ്പം അണിയറയിലും വേദിയിലും സജീവമായിരുന്നു. ആലുവ യവനികയിലാണ് ഉണ്ണിക്കൃഷ്ണൻ നാടകനടനായി രംഗപ്രവേശം നടത്തിയത്.
പിന്നീട് പതിനഞ്ച് വർഷം മുൻപ് ചാലക്കുടി യവനിക എന്ന പേരിൽ സ്വന്തമായി നാടക സമിതിക്ക് രൂപം നൽകി. ഇതിനകം കളിച്ച നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളായി ദമ്പതികൾ വേഷമിട്ടു.
രചനയും, സംവിധാനവും, പാട്ടും, അഭിനയവും ഈ കലാകാരനു വഴങ്ങും. കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും സംസ്ഥാനത്തിനു പുറത്തും വേദികളിൽ ഇവരുടെ സാന്നിധ്യമുണ്ട്.
ഇവരുടെ അഗ്നിതീർഥം എന്ന നാടകം കേരളത്തിലെ സംഗീത നാടക അക്കാദമിയുടെ അവാർഡ് കരസ്ഥമാക്കി. ആ നാടകത്തിന് ഒരു ലക്ഷം രൂപ സർക്കാരിൽ നിന്ന് ലഭിച്ചു.
തുടർന്ന് പത്തോളം വേദികളിൽ അവതരിപ്പിക്കുന്നതിന് അവസരവും നൽകി. ‘അച്ഛനാണ് സത്യം’ എന്ന നാടകവും ഒട്ടേറെ വേദികളിൽ കളിച്ച് പ്രശസ്തി നേടി.
നാട്ടിലെ കലാകാരന്മാരും സമിതിയുടെ നാടകങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഈ വർഷം സ്വന്തം നാട്ടിൽ നാടക സമിതി രൂപീകരിച്ച് കലാസ്വാദകരുടെ പിന്തുണയോടെ നാടക രംഗത്ത് പുതുജീവൻ പകരുകയാണ് ദമ്പതികളുടെ ലക്ഷ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

